Share us on:

മൂന്നാറിൽ അതിഥി തൊഴിലാളികളുടെ കൊലപാതകം: 2 പേർ കസ്റ്റഡിയിൽ.

മൂന്നാർ: കണ്ണൻ ദേവൻ കമ്പനി ഗുണ്ടുമല എസ്റ്റേറ്റിൽ അതിഥി തൊഴിലാളി കൊല്ലപ്പെട്ട കേസിൽ പ്രതികൾ പിടിയിലായതായി സൂചന. ഗുണ്ടുമല അപ്പർ ഡിവിഷനിലെ തൊഴിലാളിയും ജാർഖണ്ഡ് സ്വദേശിയുമായ സരൺ സോയിയെ (29) ആണ് കഴിഞ്ഞ ചൊവ്വാഴ്ച തേയിലത്തോട്ടത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ഞായറാഴ്ച വൈകിട്ട് ഇയാൾക്കൊപ്പം മദ്യപിച്ചിരുന്ന സുഹൃത്തുക്കളും ജാർഖണ്ഡ് സ്വദേശികളുമായ ദാബുയി ചാന്ത്യ (29), ഷാദേവ് ലോങ്ങ്‌ (32) എന്നിവരെ അന്നുമുതൽ കാണാതായിരുന്നു. ഇവർ സ്വദേശത്തേക്കു കടന്നതായി സൂചന ലഭിച്ചതിനെ തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐ പി.ഡി അനൂപ്മോന്റെ നേതൃത്വത്തിൽ അഞ്ചംഗ സംഘം വെള്ളിയാഴ്ച ജാർഖണ്ഡിൽ എത്തിയിരുന്നു.

ജാർഖണ്ഡിലെ സോനുവ പൊലീസിന്റെ സഹായത്തോടെ യുവാക്കളുടെ ഗ്രാമത്തിൽനിന്ന് ഇരുവരെയും കസ്റ്റഡിയിൽ എടുത്തതായാണു വിവരം. പൊലീസ് സംഘം പ്രതികളുമായി ഇന്ന് വൈകിട്ടോടെ മൂന്നാറിൽ എത്തും.

Continue Reading

Localbody

 Snow