Share us on:

കണ്ണിൽ മുളകുപൊടി എറിഞ്ഞ് മോഷണം ; വീട്ടമ്മയുടെ മാല അപഹരിച്ച പ്രതി പിടിയിൽ .

കുമളി: വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞശേഷം രണ്ടുപവന്‍റെ മാല തട്ടിയെടുത്ത് കടന്ന പ്രതിയെ വണ്ടിപ്പെരിയാർ ഇൻസ്​പെക്ടർ സുനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാർ നെല്ലിമല എസ്റ്റേറ്റ് ലയത്തിൽ മുനി സ്വാമിയാണ്​ (45) അറസ്റ്റിലായത്.

വ്യാഴാഴ്ച പുലർച്ചയാണ് സംഭവം. സമീപവാസിയായ വീട്ടമ്മ ചന്ദ്രിക രാവിലെ വീടിന്‍റെ വാതിൽ തുറന്നതോടെ, പുറത്ത് ഒളിച്ചിരുന്ന മുനി സ്വാമി മുളകുപൊടി മുഖത്തെറിഞ്ഞശേഷം മാല പൊട്ടിച്ച്​ കടക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ വെള്ളിയാഴ്ച പീരുമേട് കോടതിയിൽ ഹാജരാക്കും.

Continue Reading

Localbody

 Snow