Share us on:

മുല്ലപെരിയാർ അണക്കെട്ട് ഒരു ചരിത്ര കുറിപ്പ്.

കുറിപ്പ്: മുല്ലപ്പെരിയാർ .... 1789-ലാണ് പെരിയാറിലെ വെള്ളം, വൈഗൈനദിയിലെത്തിക്കാനുള്ള ആദ്യകൂടിയാലോചനകൾനടന്നത്. തമിഴ്‌നാട്ടിലെ രാമാനാട് മുത്തുരാമലിംഗസേതുപതി രാജാവിന്റെ പ്രധാനിയായിരുന്ന മുതിരുള്ളപ്പപ്പിള്ളയാണിതിനു മുൻകൈയെടുത്തത്.[20] അദ്ദേഹം ബ്രിട്ടീഷുകാരുമായി സഖ്യത്തിലായിരുന്നെങ്കിലും സേതുപതി രാജാവ് ബ്രിട്ടീഷുകാരോടു യുദ്ധംപ്രഖ്യാപിച്ചതുമൂലം പദ്ധതി ആദ്യം നടപ്പിലായില്ല. യുദ്ധംതോറ്റ സേതുപതി താമസിയാതെ സ്ഥാനഭ്രഷ്ടനായി. പ്രദേശം മദിരാശി പ്രസിഡൻസിയുടെ കീഴിലായി. തേനി, മധുര, ദിണ്ടിക്കൽ, രാമനാഥപുരം എന്നിവിടങ്ങളിലെ ജലക്ഷാമം ബ്രിട്ടീഷുകാർക്കു തലവേദനയായിത്തീർന്നു. ഇതേസമയം തിരുവിതാംകൂറിലെ പെരിയാറ്റിൽ പ്രളയംസൃഷ്ടിക്കുന്ന കാലാവസ്ഥയും. ബ്രിട്ടീഷുകാർ പെരിയാർനദിയിലെ വെള്ളം, പശ്ചിമഘട്ടത്തിലെ മലതുരന്ന്, മധുരയിലൂടെയൊഴുകുന്ന വൈഗൈനദിയിലെത്തിക്കാൻ പദ്ധതിയിട്ടു. ഇതിനായി പഠനംനടത്താനായി, ജെയിംസ് കാഡ്‌വെൽ എന്ന വിദഗ്ദ്ധനെ നിയോഗിച്ചു (1808). പശ്ചിമഘട്ടത്തെക്കുറിച്ച് അദ്ദേഹത്തിനുള്ള അറിവായിരുന്നു ഈ പ്രവൃത്തിക്കു കാഡ്വെലിനെത്തന്നെ തിരഞ്ഞെടുക്കാൻ കാരണം.[21] പദ്ധതി അസാദ്ധ്യമായിരിക്കുമെന്നായിരുന്നു ജയിംസ് കാഡ്‌വെല്ലിന്റെ നിഗമനം. എങ്കിലും വെള്ളം തിരിച്ചുവിടാനുള്ള ശ്രമത്തിൽനിന്ന് ബ്രിട്ടീഷുകാർ പിന്മാറിയില്ല. പിന്നീട്, കാപ്റ്റൻ ഫേബറിന്റെ നേതൃത്വത്തിൽ മറ്റൊരു പഠനംനടന്നു. ഇതിന്റെയടിസ്ഥാനത്തിൽ, വെള്ളംതിരിച്ചുവിടാനുള്ള ചെറിയൊരണക്കെട്ടിന്റെ പണികൾ 1850ൽത്തുടങ്ങി. ചിന്നമുളിയാർ എന്ന കൈവഴിയിലൂടെ, വെള്ളം ഗതിമാറ്റിവിടാനായിരുന്നു പദ്ധതി. എന്നാൽ ചില പ്രത്യേകസാഹചര്യങ്ങൾമൂലം നിർമ്മാണം നിറുത്തിവയ്ക്കേണ്ടിവന്നു.[22] മധുര ജില്ലയിലെ നിർമ്മാണവിദഗ്ദ്ധനായ മേജർ റീവ്സ് 1867ൽ മറ്റൊരു പദ്ധതി മുന്നോട്ടുവച്ചു. പെരിയാറിൽ 162 അടി ഉയരമുള്ള അണകെട്ടി ചാലുകൾവഴി വൈഗൈ നദിയുടെ കൈവഴിയായ സുരുളിയാറിലേക്ക് വെള്ളമെത്തിക്കാനായിരുന്നു ഈ പദ്ധതി നിർദ്ദേശിച്ചത്. എന്നാൽ നിർമ്മാണവേളയിൽ വെള്ളം താൽകാലികമായിത്തടഞ്ഞുവയ്ക്കാനുള്ള ബുദ്ധിമുട്ടുമൂലം പദ്ധതിയുപേക്ഷിക്കപ്പെട്ടു. അന്നത്തെ ചീഫ് എഞ്ചിനീയറായിരുന്ന ജനറൽ വാക്കർ നിർദ്ദേശിച്ച മറ്റൊരു പദ്ധതിയും സാങ്കേതികപ്രശ്നങ്ങൾമൂലം ഉപേക്ഷിക്കപ്പെട്ടു. 1882-ൽ നിർമ്മാണവിദഗ്ദരായ കാപ്റ്റൻ പെനിക്യുക്ക്, ആർ സ്മിത്ത് എന്നിവർ പുതിയ പദ്ധതിസമർപ്പിക്കാനായി നിയോഗിക്കപ്പെട്ടു. എല്ലാ പഴയപദ്ധതികളും പഠനവിധേയമാക്കിയശേഷം പുതിയതു സമർപ്പിക്കാനായിരുന്നു നിർദ്ദേശം. ഇതനുസരിച്ച്, 155 അടി ഉയരമുള്ള അണക്കെട്ടിന്‌ പെനിക്യുക്ക് പദ്ധതി തയ്യാറാക്കി. താഴെ 115.75 അടിയും മുകളിൽ 12 അടിയുമാണ്‌ വീതി. ചുണ്ണാമ്പ്, സുർക്കി, കരിങ്കല്ല് എന്നിവയുപയോഗിച്ചുള്ള അണക്കെട്ടിന് 53 ലക്ഷം രൂപയായിരുന്നു അക്കാലത്തു ചെലവു പ്രതീക്ഷിച്ചിരുന്നത്. ഈ തുകയുടെ ഏഴുശതമാനംവീതം എല്ലാവർഷവും പദ്ധതിയിൽനിന്നു തിരിച്ചുകിട്ടുമെന്നായിരുന്നു കണ്ടെത്തൽ. കൊടുംവരൾച്ചയിൽ പൊറുതിമുട്ടിയ ബ്രിട്ടീഷ് സർക്കാർ പദ്ധതിയുഗീകരിച്ചു നിർമ്മാണനിർദ്ദേശം നൽകി. പെരിയാർ പഴയതിരുവിതാംകൂർനാട്ടുരാജ്യത്തിലെ (ഇന്നത്തെ കേരളം) നദിയായതിനാൽ, പദ്ധതിയനുസരിച്ച് അന്നത്തെ തിരുവിതാംകൂർ ഭരണാധികാരിയുടെ സമ്മതമാവശ്യമായിരുന്നു. വിശാഖം തിരുനാൾ രാമവർമ്മയായിരുന്നു (1881 - 1885) അന്നത്തെ ഭരണാധികാരി. ഒരു കരാറിലേർപ്പെടാൻ ആദ്യം അദ്ദേഹം സന്നദ്ധനായിരുന്നില്ല. എന്നാൽ ബ്രിട്ടീഷ് അധികാരികൾ നയപരമായ ബലപ്രയോഗത്തിലൂടെ തിരുവിതാംകൂറിനെ 1886ൽ ഉടമ്പടിയിൽ ഒപ്പുവയ്പിച്ചു.[23] എന്റെ ഹൃദയരക്തംകൊണ്ടാണ് ഞാൻ ഒപ്പുവയ്ക്കുന്നത് എന്നാണ് വിശാഖം തിരുനാൾ രാമവർമ്മ വ്യസനത്തോടെ ഈ കരാറിനെ വിശേഷിപ്പിച്ചത്.[24] ജോൺ പെനിക്യൂക്ക് തിരുത്തുക മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഉപഞ്ജാതാവും, സൃഷ്ടികർത്താവുമായറിയപ്പെടുന്ന ഇംഗ്ലീഷുകാരനാണ് ജോൺ പെനി ക്യൂക്ക്.[25] 1858ൽ റോയൽ മിലിട്ടറി എഞ്ചിനീയറിംഗ് കോളേജിൽനിന്ന്, ബ്രിട്ടീഷ് റോയൽ എഞ്ചിനീയർ എന്ന ബിരുദംകരസ്ഥമാക്കിയ ആളായിരുന്നു ജോൺ പെനിക്യൂക്ക്. മുല്ലപ്പെരിയാർ അണക്കെട്ടുകൊണ്ടു പരിപോഷിതമായ പ്രദേശങ്ങളിലെ ഭവനങ്ങളിൽ ദൈവങ്ങളുടെ ചിത്രത്തോടൊപ്പം ജോൺ പെനിക്യൂക്കിന്റെ ചിത്രംകൂടെ ആളുകൾ വയ്ക്കാറുണ്ട്. [26] ജോൺ പെനിക്യൂക്കും മേജർ റൈവുംകൂടെ വളരെക്കാലംശ്രമിച്ച്, മുല്ലപ്പെരിയാർ അണക്കെട്ടിനുവേണ്ടി ഒരു പദ്ധതി തയ്യാറാക്കി. അന്നത്തെക്കണക്കനുസരിച്ച്, 62 ലക്ഷം ഇന്ത്യൻ രൂപ ചെലവുവരുന്ന പദ്ധതിയായിരുന്നു ഇരുവരുംചേർന്നു തയ്യാറാക്കിയത്.[27] 1887ൽ അണക്കെട്ടിന്റെ ശിലാസ്ഥാപനകർമ്മം നിർവ്വഹിക്കുകയും ഉടൻതന്നെ നിർമ്മാണമാരംഭിക്കുകയുംചെയ്തു. പക്ഷേ, കനത്തമഴയും വെള്ളപ്പൊക്കവും നിർമ്മാണത്തെ ഇടതടവില്ലാതെ തടസ്സപ്പെടുത്തി. കെട്ടിപ്പൊക്കിയഭാഗം വെള്ളപ്പാച്ചിലിൽ നശിച്ചുപോയി. ജോലിക്കാർ ഹിംസമൃഗങ്ങൾക്കിരയായി, കുറേയേറെപ്പേർ വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. ഇതോടെ ഈ നിർമ്മാണം തുടരേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. നിരാശനായ ജോൺ പെനിക്യൂക്ക് കുടുംബസമേതം ഇംഗ്ലണ്ടിലേക്കു പോയി. എന്നാൽ ഈ താൻതന്നെ ഈ അണക്കെട്ടിൻ്റെ നിർമ്മാണം പൂർത്തിയാക്കുമെന്ന് അദ്ദേഹം ദൃഢപ്രതിജ്ഞയെടുത്തിരുന്നു. ഇംഗ്ലണ്ടിലെത്തിയ അദ്ദേഹവും ഭാര്യ ഗ്രേസ് ജോർജ്ജീനയും അവിടെയുള്ള തങ്ങളുടെ സമ്പാദ്യംമുഴുവൻ വിറ്റുപണമാക്കിയശേഷം ഇന്ത്യയിലേക്കു തിരിച്ചുവരികയും ഒരു വേനൽക്കാലത്തിന്റെ ആരംഭത്തിൽ നിർമ്മാണം പുനരാരംഭിക്കുകയുംചെയ്തു.[25] തൊട്ടുപിന്നാലെവന്ന മഴക്കാലം ആ അടിത്തറയെ തകർത്തില്ല, പെനിക്യൂക്കിന്റെ ദൃഢനിശ്ചയത്തിന്, സർക്കാർ ഉറച്ചപിന്തുണനൽകി. 1895ൽ അണക്കെട്ടിന്റെ നിർമ്മാണം പൂർത്തിയായി.എൺപത്തൊന്നുലക്ഷത്തി മുപ്പതിനായിരം രൂപ (₹ 81,30,000) ആകെച്ചെലവായി.[28] മുല്ലപ്പെരിയാർ ബേബിഡാം പെരിയാർ പാട്ടക്കരാർ തിരുത്തുക പ്രധാന ലേഖനം: പെരിയാർ പാട്ടക്കരാർ 1886 ഒക്ടോബർ 29നാണ്, മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിക്കാനുള്ള പെരിയാർ പാട്ടക്കരാർ (Periyar lease deed) ഒപ്പുവക്കപ്പെട്ടത്. തിരുവിതാംകൂറിനുവേണ്ടി മരാമത്ത് സെക്രട്ടറി കെ.കെ.വി. രാമഅയ്യങ്കാരും മദിരാശിക്കുവേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജോൺ ചൈൽഡ് ഹാനിംഗ്ടണുമാണു കരാറിലൊപ്പുവച്ചത്.ഉദ്ധരിച്ചതിൽ പിഴവ്: റ്റാഗിനു എന്ന അന്ത്യറ്റാഗ് നൽകിയിട്ടില്ല നദിയുടെ 155 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന 8000 ഏക്കർ സ്ഥലവും നിർമ്മാണത്തിനായി 100 ഏക്കർ സ്ഥലവുമാണ് പാട്ടമായി നൽകിയിരിക്കുന്നത്. 999 വർഷത്തേക്കാണു കരാർ. മദ്രാസ് സർക്കാർ കരാർ പുതുക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ വീണ്ടും 999 വർഷത്തേക്ക് കരാർ നൽകേണ്ടിവരും. പാട്ടത്തുകയായി, ഏക്കറിന് 5 രൂപതോതിൽ 40,000 രൂപ വർഷംതോറും തിരുവിതാംകൂറിനു ലഭിക്കും.[29] വെള്ളം മദ്രാസ് സംസ്ഥാനത്തിലെ മധുര, രാമനാഥപുരം എന്നീ ജില്ലകളിലെ ജലസേചനത്തിനായി ഉപയോഗിക്കുമെന്നാണു വ്യവസ്ഥ. കരാറിന്റെ കാര്യത്തിൽ തർക്കമുണ്ടായാൽ ഇരുഭാഗത്തുനിന്നുമുള്ള ഓരോ മദ്ധ്യസ്ഥന്മാരോ അമ്പയർമാരോ ഉൾപ്പെടുന്ന ട്രൈബ്യൂണലിനു വിടാം. 999 കൊല്ലത്തേക്ക് എഴുതിയ കരാർ ഒരു വിഡ്ഢിത്തമായിരുന്നുവെന്നു കരുതപ്പെടുന്നു, കാരണം അണക്കെട്ടിന്റെ കാലാവധിയേക്കാൾ നീണ്ടുനിൽക്കുന്ന ഒരു കരാറായിരുന്നു ഒപ്പുവച്ചത്. [30] കരാറിന്റെ പിൽക്കാലസ്ഥിതി തിരുത്തുക ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവിന്റെകാലത്ത്, അന്നത്തെ ദിവാൻ സർ സി.പി. രാമസ്വാമി അയ്യർ, അന്നത്തെ വൈസ്രോയായിരുന്ന മൗണ്ട് ബാറ്റണെക്കണ്ട് ആശങ്ക അറിയിക്കുകയും ഈ പാട്ടക്കരാർ റദ്ദാക്കാൻ അപേക്ഷിക്കുകയുംചെയ്‌തെങ്കിലും ബ്രിട്ടീഷ് സർക്കാർ, അണക്കെട്ടുനിർമ്മാണവുമായി മുന്നോട്ടുപോകുകയായിരുന്നു. പരാതിപരിഹരിക്കാൻ വേണ്ടതുചെയ്യാമെന്ന് വൈസ്രോയ് പറഞ്ഞുവെന്ന്, തിരുവിതാംകൂർ രാജാവിനുള്ള റിപ്പോർട്ടിൽ സി.പി. രാമസ്വാമി അയ്യർ|പറയുന്നുണ്ട്. പക്ഷെ ഒന്നും സംഭവിച്ചില്ല. ഇന്ത്യ സ്വതന്ത്രമായതു മുതൽക്കുതന്നെ കരാർ പുതുക്കാൻ തമിഴ്നാട് ശ്രമംതുടങ്ങിയിരുന്നു. 1958 നവംബർ 9ന് അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി, കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. ഇ.എം.എസ് നമ്പൂതിരിപ്പാടുമായി ചർച്ചനടത്തി. ഈ വിഷയത്തിൽ കേരളത്തിനനുകൂലമായ ഒരു തീരുമാനമെടുക്കാൻ അവസരമുണ്ടായിരുന്നിട്ടും ഇ.എം.എസ്സ് മന്ത്രിസഭയിലെ നിയമമന്ത്രിയായിരുന്ന വി.ആർ. കൃഷ്ണയ്യർ അതിനു മുതിർന്നില്ല. ഇ.എം.എസ്സ് മന്ത്രിസഭ അധികാരത്തിലെത്തുന്ന സമയത്തുതന്നെ ഈ അണക്കെട്ടിന് അതിന്റെ കാലാവധിയായ 50 വർഷം പൂർത്തിയാക്കിയിരുന്നു.[31] ശേഷം ഈ വിഷയത്തിൽത്തന്നെ ധാരാളം എഴുത്തുകുത്തുകൾ തമിഴ്നാടും കേരളവുമായി നടത്തി.1960 ജൂലായ് നാലിന്, ശ്രീ പട്ടം താണുപിള്ളയുമായും, 1969 മെയ് 10ന് വീണ്ടും മുഖ്യമന്ത്രി ഇ.എം.എസ്സുമായി യഥാക്രമം തമിഴ്നാട് ചർച്ചകൾനടത്തുകയുണ്ടായി. 1970 മെയ് 29ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. സി.അച്യുതമേനോനുമായി തമിഴ്നാട് നടത്തിയ ചർച്ചയുടെ പശ്ചാത്തലത്തിൽ , 1886ലെ പാട്ടക്കരാർ പുതുക്കാൻ തീരുമാനമായി.[32]. തമിഴ്‌നാടിനുവേണ്ടി പൊതുമരാമത്ത് സെക്രട്ടറി കെ. എസ്സ്. ശിവസുബ്രഹ്മണ്യവും കേരള സർക്കാറിനുവേണ്ടി അന്നത്തെ ജലവൈദ്യുതസെക്രട്ടറി കെ.പി. വിശ്വനാഥൻ നായരുമാണ് കരാറിലൊപ്പുവെച്ചത്. ഈ പുതുക്കിയ കരാറിൽ, 1886 ലെ കരാറിലെ വ്യവസ്ഥകളെല്ലാം നിലനിറുത്തിയതിനോടൊപ്പം, വളരെ പ്രധാനപ്പെട്ട ഒരു നിബന്ധന ഉൾപ്പെടുത്തകയുംചെയ്തു. അണക്കെട്ടിലെ വെള്ളമുപയോഗിച്ച്, പെരിയാർപവർഹൗസിൽ വൈദ്യുതോല്പാദനംനടത്താൻ പുതിയകരാർ തമിഴ്നാടിനനുമതിനൽകി. 1886 ലെ കരാറിൽ പാട്ടത്തുക ഏക്കറിന് അഞ്ചുരൂപയായിരുന്നത് , പുതുക്കിയ കരാറിൽ ഏക്കറിന് മുപ്പതുരൂപയാക്കി ഉയർത്തി. കൂടാതെ കരാർത്തീയതിമുതൽ മുപ്പതുവർഷം കൂടുമ്പോൾ പാട്ടത്തുക പുതുക്കാമെന്നും പുതിയ കരാർ വ്യവസ്ഥചെയ്തിരുന്നു. ഈ വൈദ്യുതോല്പാദനാവശ്യത്തിലേക്കായി, കുമളി വില്ലേജിൽ 42.17 ഏക്കർ സ്ഥലവും തമിഴ്നാടിനു പാട്ടത്തിൽ നൽകാൻ പുതിയ കരാറ നുവദിക്കുന്നു.വൈദ്യുതോല്പാദനത്തിന് 350 ദശലക്ഷം യൂണിറ്റ്‌വരെ, ഒരു കിലോവാട്ട് ഇയറിന് 12 രൂപ തോതിൽ തമിഴ്‌നാട് കേരളത്തിനു നൽകണമെന്ന് കരാറിൽ പറഞ്ഞിരിക്കുന്നു. എന്നാൽ വൈദ്യുതിയുടെ അളവ് 350 ദശലക്ഷത്തിൽ കൂടിയാൽ 18 രൂപവച്ചു നൽകണം. 8760 യൂണിറ്റാണ് ഒരു കിലോവാട്ട് ഇയർ. ബ്രിട്ടീഷുകാരുടെ ഭരണത്തിൽ നടപ്പിലാക്കിയ 1886 ലെ കരാർ, ഇന്ത്യ സ്വതന്ത്രമായതോടുകൂടെ യഥാർത്ഥത്തിൽ കാലഹരണപ്പെട്ടതായിരുന്നു. 1947ലെ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ടിലെ ഏഴാം വകുപ്പനുസരിച്ച്, നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് ഇന്ത്യയുമായുള്ള എല്ലാ കരാറുകളും റദ്ദായി , അതനുസരിച്ച് ഈ 1886ലെ കരാർ അസാധുവായിമാറി.[33] അതുകൊണ്ടുതന്നെ, 1970ലെ പുതുക്കിയ കരാർ ആണ് മുല്ലപ്പെരിയാർ വിഷയത്തിൽ ഇപ്പോൾ കേരളത്തിന്റെ പ്രശ്നം.. കടപ്പാട് ടൈംസ് ഓഫ് ഇൻഡ്യാ ദിനപത്രം). കുറിപ്പ് അയച്ചു തന്നത്. സിനോജ് അടിമാലി.

Continue Reading

Localbody

 Snow