Share us on:

ഇന്ന് ദേശീയ തപാൽ ദിനം വിവര സാങ്കേതിക വിദ്യയുടെ കടന്നുകയറ്റം കൊണ്ട് മാറ്റങ്ങൾ ഉണ്ടായെങ്കിലും തപാലിന് ഇന്ന് പ്രസക്തി ഉണ്ട് . ദേശീയ തപാൽ ദിനത്തെ കുറിച്ച് റിട്ട. അദ്ധ്യാപകനും എഴുത്തുകാരനുമായ കെ.എസ്. അലിയാർ മാഷ് എഴുതിയ കുറിപ്പ്.

ദേശീയ തപാൽ ദിനം ഒക്ടോബർ 10. ലോകം ആശയവിനിമയത്തിന്റെ ഉന്നത തലങ്ങളിൽ എത്തി നിൽക്കുമ്പോഴും പഴയ കാല സ്മരണകളിലേക്ക് ഒന്നു എത്തി നോക്കുന്നത് നല്ലതായിരിക്കും.. തപാൽ സമ്പ്രദായം അറിയപ്പെട്ടിരുന്നത് അഞ്ചൽ എന്ന പേരിൽ ആയിരുന്നു... അഞ്ചൽ ഓഫീസ്.. അഞ്ചൽപ്പെട്ടി.. പോസ്റ്റ്മാനെ അഞ്ചൽ ശിപായി എന്നും അടിയന്തിരമായ കത്ത് അല്ലെങ്കിൽ കമ്പികൊണ്ട് വരുന്ന ആളെ അഞ്ചൽ ഓട്ടക്കാരൻ എന്നും ആണ്‌ വിളിച്ചിരുന്നത്.. സ്വാതന്ത്ര്യലബ്ധിക്കും വളരെ മുൻപ് തിരുവിതാംകൂർ രാജവംശം അഞ്ചൽ സംവിധാനം ആരംഭിച്ചിരുന്നു. 1729 ൽ അനിഴം തിരുനാൾ മാർത്താണ്ടവർമയാണ് ട്രാവൻകൂർ അഞ്ചൽസ്ഥാപിച്ചത്. 1770 ൽ ട്രാവൻകൂർ അഞ്ചൽ ട്രാവൻകൂർ-കൊച്ചി അഞ്ചൽ ആയി. 1852 ൽ ആദ്യത്തെ സ്റ്റാമ്പ്‌ ഇന്ത്യയിൽ വന്നു. സിന്ധ് ഡാക് എന്ന പേരിലായിരുന്നു east india കമ്പനി ഇതിറക്കിയത്. വില അര അണ (ഇന്നത്തെ 3 പൈസ ). സ്വതന്ത്ര്യ ഇന്ത്യയിൽ സ്റ്റാമ്പ്‌ ഇറങ്ങിയത് 1947 ൽ ആണ്.ട്രാവൻകൂർ-കൊച്ചി അഞ്ചൽ 1951 ൽ ഇന്ത്യൻ പോസ്റ്റൽ വിഭാഗവുമായി ലയിച്ചു. നിലത്തു കുഴിയെടുത്തു അതിനുള്ളിലാണ് അഞ്ചൽപെട്ടി സ്ഥാപിച്ചിരിക്കുന്നത്. മുകളിലേക്കു 5 അടിയോളം ഉയരമുണ്ടാകും.ഏതു കാലാവസ്ഥയെയും അതിജീവിക്കാൻ വേണ്ടി വിദേശത്തു നിന്നും നിർമിച്ചു കൊണ്ട് വന്നവ ആയിരുന്നു ആദ്യ കാലത്തെ അഞ്ചൽ പെട്ടികൾ.. ഫോണും മൊബൈലും വ്യാപകമാകുന്നതിനു മുൻപ് വാർത്താ വിനിമയത്തിന്റെ പ്രധാന ആശ്രയം തപാൽ ആയിരുന്നു..പോസ്റ്റ്മാനെ കാണപ്പെട്ട ദൈവം ആയി ആളുകൾ കണ്ടിരുന്നു.. വിവാഹം.. ജനനം..മരണം.. തൊഴിൽ..ഇന്റർവ്യൂ..പ്രണയം തുടങ്ങി എല്ലാ വിവരങ്ങളും കൂടാതെ മറ്റുള്ളവർ അയക്കുന്ന പണം നമ്മുടെ വീട്ടിൽ എത്തിക്കുന്നത്..മണി ഓർഡർ..പോസ്റ്റ് മാൻ ആയിരുന്നു.. നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗം ആയിരുന്നു തപാൽ ഓഫീസുകളും തപാൽ ശിപായിമാരും.. അഞ്ചൽ പെട്ടികൾ (തപാൽ പെട്ടികൾ ) ഉണ്ടായിരുന്ന പല സ്ഥലങ്ങളും കേരളത്തിൽ അതേ പേരിൽ അറിയപ്പെടുന്നുണ്ട്... കൊല്ലം ജില്ലയിലെ ഒരു പ്രധാന സ്ഥലം ആണ്‌ അഞ്ചൽ.. അതുപോലെ നമ്മുടെ അടുത്ത മൂവാറ്റുപുഴ.. പോത്താനിക്കാട് റൂട്ടിൽ അഞ്ചൽ പെട്ടി എന്ന സ്ഥലം ഉണ്ട്.. മൂവാറ്റുപുഴ. പിറവം റൂട്ടിലെ അഞ്ചൽപ്പെട്ടി എന്ന സ്ഥലവും അതിൽ ചിലതു മാത്രം ........

Continue Reading

Localbody

 Snow