Share us on:

ഇഖാമയും റീ എൻട്രിയും സൗജന്യമായി പുതുക്കൽ; ഇന്ത്യക്കാർക്ക് ലഭ്യമാകില്ലെന്ന് ജവാസാത് .

റിയാദ്: വിദേശങ്ങളിൽ കുടുങ്ങി കിടക്കുന്നവരുടെ ഇഖാമയും റീ എൻട്രിയും നീട്ടി നൽകാനുള്ള നടപടികൾ ഇന്ത്യക്കാർക്ക് ലഭ്യമാകില്ലെന്ന് സൗദി പാസ്‌പോർട്ട് വിഭാഗം. നേരെത്തെ ലിസ്റ്റിൽ ഉണ്ടായിരുന്ന ഇന്ത്യ, പാകിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഈ സേവനം ഇപ്പോൾ ലഭ്യമല്ലെന്നാണ് പാസ്പോർട്ട് വിഭാഗത്തിന്റെ മറുപടി.

പ്രവേശനം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന രാജ്യങ്ങളിലെ ആളുകൾക്കാണ് ഈ സേവനം ലഭ്യമാകുക. തുർക്കി, ലെബനൻ, എത്യോപ്യ, അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ, മൊസാംബിക്, ബോത്സ്വാന, ലിസോത്തോ, ഇസ്വതീനി, മലാവി, സാംബിയ, മഡഗാസ്‌കർ, അംഗോള, സീഷെൽസ്, മൗറീഷ്യസ്, യുണൈറ്റഡ് കോമോറോസ്, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലുള്ളവർക്കാണ് ഈ സേവനം ലഭ്യമാകുകയെന്നാണ് ജവാസാത് അറിയിച്ചിരിക്കുന്നത്.

ആയിരക്കണക്കിന് പ്രവാസികൾ ഇപ്പോഴും ഇഖാമ, റീ എൻട്രി നീട്ടുന്നതും കാത്ത് നാട്ടിലെ കഴിയുന്നുണ്ട്. അവർക്ക് ഏറെ നിരാശ നൽകുന്നതാണ് ജവാസാത്തിന്റെ പുതിയ മറുപടി.

Continue Reading

Localbody

 Snow