Share us on:

പല്ലാരിമംഗലത്ത് മണിപ്പൂർ ഐക്യദാർഢ്യ മതേതര സദസ്സ് .

കോതമംഗലം :കേരള പ്രവാസി സംഘം കവളങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പല്ലാരിമംഗലം മണിക്കിണറിൽ മണിപ്പുർ ഐക്യധാർഢ്യ മതേതര സദസ് സംഘടിപ്പിച്ചു. സിപിഐഎം കവളങ്ങാട് ഏരിയ കമ്മിറ്റി അംഗം കെ ബി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം ഏരിയ പ്രസിഡന്റ് എം എം റഷീദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി പി എ ലത്തീഫ് സ്വാഗതം പറഞ്ഞു. ഈട്ടിപ്പാറ ജുമാമസ്ജിദ് ഇമാം മുഹമ്മദ് ഹനീഫ് കാഷ്ഫി, ഫാദർ എൽദോസ് പുൽപറമ്പിൽ, പല്ലാരിമംഗലം പഞ്ചായത്ത് വൈസ്പ്രസിഡന്റ്. ഒ ഇ അബ്ബാസ്, സിപിഐഎം ലോക്കൽ സെക്രട്ടറിമ എം എം ബക്കർ എന്നിവർ സംസാരിച്ചു. ഏരിയ ജോയിന്റ് സെക്രട്ടറി വി എം സലാം കൃതഞ്ജതയും പറഞ്ഞു.

 Snow