Share us on:

ഹൈദരലി ശിഹാബ് തങ്ങളുടെ സ്മരണയ്ക്കായി ആരംഭിച്ച ആംബുലൻസ് സർവീസിന്റെ സമർപ്പണം നടത്തി.

കോതമംഗലം താലൂക്കിലെ പല്ലാരിമംഗലം പഞ്ചായത്തിന്റെ ഏറെ കാലം പ്രസിഡന്റ് ആയിരുന്ന കെ പി മക്കാരിന്റെ പേരിലുള്ള ചാരിറ്റബിൾ ട്രസ്റ്റ് ആണ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ സ്മരണയ്ക്കായി ആബുലൻസ് സർവീസ് ആരംഭിച്ചത് ആംബുലൻസ് സർവീസിന്റെ സമർപ്പണം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് ഷിഹാബ് തങ്ങൾ നിർവഹിച്ചു. ഇതിനോടനുബന്ധിച്ച് അടിവാട് കവലയിൽ നടന്ന പൊതുസമ്മേളനം മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. കെ പി മക്കാർ ചാരിറ്റബിൾ ട്രസ്റ്റ് മുഖ്യരക്ഷാധികാരി ഇബ്രാഹിം കവലയിൽ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ കല്ലായി, സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് മുഹമ്മദ് ഷാ,മുസ്ലിം ലീഗ് ജില്ലാ വർക്കിംഗ് പ്രസിഡണ്ട് അഡ്വക്കേറ്റ് വി.ഇ അബ്ദുൽ ഗഫൂർ യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം, കെ പി . മക്കാർ ട്രസ്റ്റ് സെക്രട്ടറി കെ എം മൈതീൻ കുറിഞ്ഞിലികാട്ട്, കെ പി മക്കാർ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡൻറ് മുഹമ്മദ് ഇഖ്ബാൽ കല്ലുപുറം, ട്രസ്റ്റ ട്രഷാർ അഡ്വ.കെ കെ സിദ്ധിക്ക് മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ എൻ കെ നാസർ, പി.എം അമീറലി, കരീം പാടത്തിക്കര, പി.കെ മൊയ്തു, അബ്ബാസ് കളമശ്ശേരി, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് .പി.എ. സലീം, അൻസാർ മുണ്ടാട്ട് , ഡോക്ടർ സെയ്ത് മുഹമ്മദ് അൽഖാസിമി, അഡ്വ. പി വി മനാഫ് അരീക്കോട്, തുടങ്ങിയവർ സംസാരിച്ചു.

 Snow