Share us on:

എൻ ജി ഒ യൂണിയൻ ഭവനനിർമ്മാണം , സംഘാടക സമിതി രൂപീകരിച്ചു.

കോതമംഗലം :കേരള എൻ ജി ഒ യൂണിയൻ വജ്രജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തെ ഭവനരഹിതർക്കായി നിർമിക്കുന്ന 60 വീടുകളിൽ ജില്ലയിൽ കോതമംഗലം താലൂക്കിൽ പിണ്ടിമന പഞ്ചായത്ത് ,വെറ്റിലപ്പാറയിൽ നിർമിക്കുന്ന വീടിന്റെ നിർമ്മാണം ജനകീയമായി നടത്തുന്നതിനു വേണ്ടി സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗം സി. ഐടി. യു ജില്ലാ കമ്മിറ്റി അംഗം കെ. എ ജോയ് ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡന്റ്‌ കെ. എസ് ഷാനിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. എ അൻവർ സ്വാഗതം പറഞ്ഞു. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. കെ സുനിൽ കുമാർ, സിഐടിയു ഏരിയ പ്രസിഡന്റ്‌ പി. എം മുഹമ്മദാലി, ഗ്രാമ പഞ്ചായത്തംഗം എസ്. എം അലിയാർ, ലോക്കൽ സെക്രട്ടറി ബിജു പി നായർ, യൂണിയൻ ജില്ലാ കമ്മിറ്റിയംഗം എം. കെ ബോസ് എന്നിവർ സംസാരിച്ചു.പി. എം മുഹമ്മദാലി ചെയർമാനും എം. കെ ബോസ് കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു.

 Snow